ഞങ്ങളുടെ പ്രണയത്തിൽ ലാലേട്ടനും പങ്കുണ്ട്; തുറന്ന് പറഞ്ഞ് സാന്ത്വനം ശിവേട്ടൻ..!! | Santhwanam serial Sajin & Shafna Life Story

ഞങ്ങളുടെ പ്രണയത്തിൽ ലാലേട്ടനും പങ്കുണ്ട്; തുറന്ന് പറഞ്ഞ് സാന്ത്വനം ശിവേട്ടൻ..!! | Santhwanam serial Sajin & Shafna Life Story

Santhwanam serial Sajin & Shafna Life Story : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ സജിൻ. സാന്ത്വനം എന്ന പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിലെ ത്തുന്നത്. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. സിനിമയിലും ടെലിവിഷനിലും തിളങ്ങിയിട്ടുള്ള ഷഫ്ന പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെ. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. വ്യത്യസ്തമതക്കാർ ആയതുകൊണ്ട് തന്നെ പ്രണയത്തിൽ നിന്നും വിവാഹത്തിലേക്കുള്ള യാത്ര അൽപ്പം

ബുദ്ധിമുട്ടായിരുന്നുവെന്നാണ് പിന്നീട് സജിൻ തന്നെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ഭഗവാൻ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി ഷഫ്നയെ കണ്ടത്. പിന്നീട് ഷഫ്ന നായികയായ പ്ലസ് ടു എന്ന സിനിമയിൽ താനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ആ സിനിയുടെ ഷൂട്ടിംഗ് തീരുമ്പോഴേക്കും താൻ തന്റെ ഇഷ്ടം ഷഫ്നയോട് തുറന്നുപറഞ്ഞിരുന്നു എന്നാണ് സജിൻ മനസ് തുറക്കുന്നത്. ‘ഇതൊക്കെ ശരിയാകുമോ എന്നായിരുന്നു ഷഫ്നയുടെ ചോദ്യം.

പക്ഷേ ഷഫ്നയ്ക്കും ഇഷ്ടം തിരിച്ചുണ്ടായിരുന്നത് കൊണ്ട് ഞങ്ങളുടെ പ്രണയം അവിടെ നിന്നും തുടങ്ങി. പ്രണയത്തിൽ പെൺകുട്ടി ധൈര്യവതി ആണെങ്കിൽ ഒരു ജാതിയും മതവും അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ വിലങ്ങുതടിയാകില്ല. പെൺകുട്ടി കോൺഫിഡന്റാണോ, അതാണ് പ്രധാനം. പിന്നീട് രജിസ്റ്റർ മാര്യേജ് ചെയ്തതിന് ശേഷമാണ് ഞാൻ വീട്ടിൽ കാര്യങ്ങൾ പറഞ്ഞത്. എന്നാൽ ആ സമയം ഷഫ്ന ഒരു സെലിബ്രെറ്റി ആയത് കൊണ്ട് രജിസ്ട്രേഷൻ കഴിഞ്ഞ നിമിഷം തന്നെ

ഷഫ്നയുടെ വീട്ടിൽ വിവരമെത്തി. പിന്നീട് ഷഫ്നയുടെ വീട്ടുകാരുമായി സംസാരിച്ചു വെങ്കിലും അവർ ഷഫ്നയുടെ മനസ് മാറ്റാൻ ശ്രമിച്ചു.’ വിവാഹത്തിന് ശേഷമുള്ള പന്ത്രണ്ട് ദിനങ്ങൾ ഇപ്പോൾ ഏറെ ലാഘവത്തോടെ പറയാമെങ്കിലും അന്ന് അത്‌ ഏറെ പ്രതിസന്ധി പടർത്തിയ ദിനങ്ങളായിരുന്നു എന്നാണ് സജിൻ ഓർത്തെടു ക്കുന്നത്. ഒടുവിൽ തന്റെ വീട്ടിൽ നിന്ന് എല്ലാവരും ഷഫ്നയുടെ വീട്ടിൽ പോയി ഏറെ നേരം സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നുവത്രെ.