അഭിനയത്തിൽ മാത്രമല്ല, ഡബ്ബിങ്ങിലും ഗോപിക പുലിയാണ്; അടിപൊളി വീഡിയോ പങ്കുവെച്ച് പ്രിയ താരം!! | Santhwanam Anjali dubbing video

അഭിനയത്തിൽ മാത്രമല്ല, ഡബ്ബിങ്ങിലും ഗോപിക പുലിയാണ്; അടിപൊളി വീഡിയോ പങ്കുവെച്ച് പ്രിയ താരം!! | Santhwanam Anjali dubbing video

Santhwanam Anjali dubbing video : ഗോപിക എന്ന താരത്തെ ഒരുകാലത്ത് മലയാളികൾ അടയാളപ്പെടുത്തിയിരുന്നത് ബാലേട്ടൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ മാറിമറിഞ്ഞിരിക്കുകയാണ്. നിരവധി മിനിസ്ക്രീൻ പരമ്പരകളിൽ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് എങ്കിലും മലയാളി കുടുംബപ്രക്ഷകരുടെ നെഞ്ചിൽ ചിരപ്രതിഷ്ഠ നേടിയത് അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ്. ഒരുപക്ഷേ ഗോപിക എന്ന പേരിനേക്കാൾ കൂടുതൽ മലയാളികൾക്ക് താരത്തെ സുപരിചിതവും അഞ്ജലി എന്ന പേരുകൊണ്ട് തന്നെയാണ്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പര ടി ആർ പി റേറ്റിൽ മുൻപന്തിയിൽ തുടക്കം മുതൽ തന്നെ നിലനിൽക്കുന്നതിൽ ഗോപികയ്ക്കും അടിസ്ഥാനപരമായ ചില സ്വാധീനങ്ങൾ ഉണ്ട്. വ്യത്യസ്തമായ അഭിനയമികവും മറ്റുള്ളവരെ ആകർഷിക്കുന്ന കഥാപാത്ര സ്വീകരണവും ഒക്കെ താരം ഈ പരമ്പരയിൽ സ്വീകരിച്ചിട്ടുള്ളതുകൊണ്ടുതന്നെയാണ് ആളുകൾക്കിടയിൽ ഇന്നും നിലനിന്നു പോകുവാൻ സാധിക്കുന്നത്. പരമ്പരയിലെ അഞ്ജലി, ശിവൻ കോമ്പിനേഷൻ വളരെ പെട്ടെന്ന് ആണ് യുവാക്കളുടെയും മുതിർന്നവരുടെയും അടക്കം കയ്യടി നേടിയെടുത്തു.

അഭിനയത്തോടെ ഒട്ടും താല്പര്യം ഇല്ലാതെ ഇരുന്ന ഒരു പെൺകുട്ടി പഠനവുമായി മുന്നോട്ടു പോകുവാൻ തയ്യാറെടുക്കുന്ന വേളയിൽ അച്ഛൻറെ നിർബന്ധത്തെ തുടർന്ന് അഭിനയരംഗത്തേക്ക് കടന്നു വരികയും ഇന്ന് മലയാളി പ്രേക്ഷകർ എല്ലാം അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് ഉയരുവാനും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ താരത്തിന്റെ അഭിനയത്തിന് വലിയ ഒരു സ്ഥാനം തന്നെയുണ്ടെന്ന് നിസംശയം പറയുവാൻ കഴിയും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ഏറ്റവും പുതിയ വീഡിയോയും പങ്കുവെച്ച് കൊണ്ടാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

പാതിപെയ്ത മഴ എന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബത്തിന്റെ ഡബ്ബിങ് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്ക്രീനിൽ ആൽബത്തിന്റെ ഭാഗങ്ങൾ പ്ലേ ചെയ്യുന്നുണ്ടെങ്കിൽ പോലും അതിൽ നോക്കി കളിച്ചും ചിരിച്ച് നിൽക്കുന്ന ഗോപികയെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ആക്ഷൻ പറഞ്ഞാൽ മാത്രമേ തനിക്ക് ചെയ്യാൻ പറ്റുള്ളൂ എന്ന് താരം പറയുന്നത് വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

 

 

View this post on Instagram

 

A post shared by Dr Gopika anil (@gops_gopikaanil)