Rekha & Malavika Dance : മലയാള ടെലിവിഷൻ പരമ്പരകളിലൂടെയും ടിവി ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് രേഖ രതീഷ്. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത പരസ്പരം എന്ന പരമ്പരയിലൂടെയാണ് രേഖ പ്രേക്ഷകർക്ക് സുപരിചിതയായത്. പടിപ്പുര വീട്ടിൽ പത്മാവതി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അഭിനയിച്ചത്. ഈ കഥാപാത്രത്തിന് അന്ന് വളരെയധികം സ്വീകാര്യതയും ലഭിച്ചിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയകളിലൂടെയും ആരാധകർക്ക് പ്രിയങ്കരിയാണ് രേഖ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ രേഖയും മാളവികയും ചേർന്നുള്ള ഒരു നൃത്തമാണ് ആരാധകർക്ക് മുൻപിൽ നിറഞ്ഞു നിൽക്കുന്നത്. മാളവിക വാൽസ് ഒരു നല്ല അഭിനയത്രിയും ക്ലാസിക്കൽ ഡാൻസറും കൂടിയാണ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് മാളവിക എത്തിയത്. മോഡലിംഗ് രംഗത്തും ചലച്ചിത്രരംഗത്തും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞു നിൽക്കുകയാണ് മാളവിക.

കൂടാതെ സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. രേഖയും മാളവികയും ചേർന്ന് അഭിനയിക്കുന്ന പരമ്പരയാണ് മഴവിൽ മനോരമ സംരക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ ലീഡിങ് ക്യാരക്ടേഴ്സിനെ ചെയ്യുന്നതും ഇവർ ഇരുവരും ആണ്.പരമ്പരയുടെ സംവിധാനം രാജീവ് നെടുംകണ്ടം ആണ്. തിരക്കഥ ജയ പർണശാലയും.
പ്രേക്ഷക ഹൃദയം കീഴടക്കി മുന്നോട്ടു കുതിക്കുന്ന പരമ്പരയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. പങ്കു വെച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെയായി” been a lazy bum here for a very long time.some how managed me to got out of my comfort zone” എന്ന് ചേർത്തിരിക്കുന്നു.രേഖയെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നിച്ച് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്ന ഈ നൃത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
View this post on Instagram