ചേട്ടൻമാരെ ഓവർടേക്ക് ചെയ്യാൻ പാടില്ല; ഡ്രൈവിംഗ് സമയത്തെ തന്റെ അനുഭവം തുറന്നു പറഞ്ഞ് റെബേക്ക സന്തോഷ്‌!! | Rebacca Santhosh Video Viral

ചേട്ടൻമാരെ ഓവർടേക്ക് ചെയ്യാൻ പാടില്ല; ഡ്രൈവിംഗ് സമയത്തെ തന്റെ അനുഭവം തുറന്നു പറഞ്ഞ് റെബേക്ക സന്തോഷ്‌!! | Rebacca Santhosh Video Viral

Rebacca Santhosh Video Viral  : മലയാള ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് റബേക്ക സന്തോഷ്. കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രമായാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് റബേക്ക എത്തിയത്. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. നീർമാതളം, മിന്നാമിനുങ്ങ് കളിവീട് തുടങ്ങി മറ്റ് നിരവധി പരമ്പരകളിലും റബേക്ക ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2012 ൽ പുറത്തിറങ്ങിയ തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിൽ ബാലിക കഥാപാത്രമായി വേഷം ചെയ്തു.

സപ്തമ ശ്രീ തസ്കര, ടേക്ക് ഓഫ്, ഒരു സിനിമക്കാരൻ, സ്നേഹക്കൂട് എന്നീ ചിത്രങ്ങളിലെല്ലാം ചെറിയ ചില വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തി. കസ്തൂരിമാൻ എന്ന പരമ്പര അവസാനിച്ച് വർഷങ്ങൾ ക്കിപ്പുറവും കാവ്യ എന്ന കഥാപാത്രത്തെ ആരാധകർ ഹൃദയത്തിൽ സൂക്ഷിക്കുന്നു. പരമ്പരകളിൽ എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മിനിസ്ക്രീൻ ആസ്വാദകരുടെ താരമായ റബേക്കയുടെ ഭർത്താവാണ് സംവിധായകനായ ശ്രീജിത്ത് വിജയൻ. ഇപ്പോൾ റബേക്ക തന്റെ സോഷ്യൽ മീഡിയയിലൂടെ പുതിയൊരു വീഡിയോയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നു. വീഡിയോയിൽ പറയുന്നത് ഇതാണ് “ഞാൻ എപ്പോഴാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുക എന്നറിയില്ല അതുകൊണ്ടു തന്നെ വിഷസ് ഒന്നും ഞാൻ പറയുന്നില്ല. എനിക്ക് പറയാനുള്ളത് പെൺകുട്ടികളോട് ആണ് നിങ്ങൾ റോഡിലൂടെ കാർ ഓടിക്കുമ്പോൾ ഹൈവേയിൽ ആണെങ്കിൽ മാക്സിമം റൈറ്റ് ട്രാക്ക് പിടിക്കരുത് ലെഫ്റ്റ് ട്രാക്കിലൂടെ വേണം പോകാൻ. കാരണം റൈറ്റ് ട്രാക്ക് എന്ന് പറയുന്നത് പുരുഷന്മാർക്കുള്ളതാണ്. കാരണം അവരാണല്ലോ ടാക്സ് കൊടുക്കുന്നത് നമ്മൾ ടാക്സ് കൊടുക്കുന്നില്ലല്ലോ. അതുപോലെതന്നെ പുരുഷന്മാരെ ഓവർടേക്ക് ചെയ്തു പോകരുത്.

പോയാൽ അവർ നമ്മളെ ഓവർടേക്ക് ചെയ്തു എന്ന് എന്താടി എന്നുള്ള ചോദ്യം ചോദിക്കും. ഇനി നിങ്ങൾക്ക് വേഗത്തിൽ പോകണം എന്നിരിക്കട്ടെ നിങ്ങൾ വീട്ടിൽ നിന്നും കുറച്ച് നേരത്തെ ഇറങ്ങി മാത്രം പോവുക. അതുകൊണ്ട് പെൺകുട്ടികൾ മാക്സിമം ലെഫ്റ്റ് ട്രാക്കിലൂടെ മാത്രം വാഹനം ഓടിക്കുക. ” വീഡിയോയ്ക്ക് താഴെയായി ആരാധകരുടെ നിരവധി കമന്റുകൾ വന്നിട്ടുണ്ട്. ആരാണ് ലെഫ്റ്റ് ട്രാക്ക് പിടിക്കണം എന്ന് പറഞ്ഞത്.? എവിടെനിന്നോ പണികിട്ടി എന്നെല്ലാം ഉള്ള കമന്റുകൾ ആണ്. സ്ത്രീകൾ വാഹനം ഓടിക്കുമ്പോൾ ഉള്ള ചില പുരുഷന്മാരുടെ കാഴ്ചപ്പാടിനെപറ്റിയുള്ള പ്രതികണം ആയിട്ടാണ് ഈ വീഡിയോ.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 
A post shared by Rebecca Santhosh 👼🏻 (@rebecca.santhosh)