നിങ്ങൾക്കറിയാമോ? ജഗദീഷ് ആരാണെന്ന്? എന്താണെന്ന്?  അനുഭവത്തെ പറ്റി തുറന്ന് പറഞ്ഞ്  മുകേഷ്!! | Mukesh talks about Jagatheesh

നിങ്ങൾക്കറിയാമോ? ജഗദീഷ് ആരാണെന്ന്? എന്താണെന്ന്? അനുഭവത്തെ പറ്റി തുറന്ന് പറഞ്ഞ് മുകേഷ്!! | Mukesh talks about Jagatheesh

Mukesh talks about Jagatheesh : മലയാളികളുടെ ഇഷ്ട താരങ്ങളാണ് ജഗദീഷും മുകേഷും. ജഗദീഷുമായുള്ള സൗഹൃദത്തെ ക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് നടൻ മുകേഷ്. താനാണ് നായകനെങ്കിലും ഏറ്റുവും കൂടുതൽ കയ്യടി നേടിയത് ജഗദീഷിന്റെ കഥാപാത്രമായിരുന്നു. അതേപോലെ തന്നെ ഹിറ്റ്‍ലറിലെയും ഗോഡ്ഫാദറിലെയും വേഷങ്ങൾ കൂടിയായതോടെ ജഗദീഷിന് ഒത്തിരി ആരാധകരെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. അന്നത്തെ സിനിമയ്ക്ക് ഒരു സൗഹൃദ കൂട്ടായ്മ ഉണ്ടായിരുന്നു. സൗഹൃദം എന്നു പറയുന്നത് ഏറ്റവും വലിയ ബലമാണല്ലോ.

ഞാൻ പുതിയ സിനിമയുടെ ആലോചന തുടങ്ങുമ്പോൾ ജഗദീഷിനെയും പരിഗണിക്കാറുണ്ട്. അങ്ങനെയാണ് മുത്താരംകുന്ന് പി ഓ എന്ന സിബി മലയിൽ ചിത്രത്തിൽ ഞങ്ങൾ ഒന്നിക്കുന്നത്. രണ്ടുപേരും പുതുമുഖ താരങ്ങൾ ആയതുകൊണ്ട് കൊണ്ട് തന്നെ വലിയ തിരക്കുകൾ ഒന്നുമില്ല. ലൊക്കേഷനിലുള്ള സമയം വളരെ ആസ്വദിക്കാറുമുണ്ട്. ഈ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു ഓർമ്മയാണ് മുകേഷ് ഇപ്പോൾ പങ്കുവെക്കുന്നത്. സിനിമാ ചിത്രീകരണ സമയത്ത് സ്ഥലങ്ങൾ മനസ്സിലാക്കുവാനും സിനിമയ്ക്ക് ആവശ്യമുള്ള വീടുകളും മറ്റും തരപ്പെടുത്തി തരാനും ഒരാളെ പരിചയപ്പെട്ടു.

വെള്ള മുണ്ടും ഷർട്ടും അണിഞ്ഞ് മെലിഞ്ഞ ഒരു യുവാവ്, രാഷ്ട്രീയക്കാരൻ സൈമൺ. എസ്. കൊട്ടാരക്കര. സിബി മലയിലിനു ആരോ പരിചയപ്പെടുത്തി കൊടുത്തതാണ് ഇദ്ദേഹത്തെ. നിനക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു തരും എന്നു പറഞ്ഞാണ് ഒപ്പം കൂടെ കൂടിയത്. എന്നാൽ അവസാനം ഇയാളെ കൊണ്ട് സിനിമ എടുക്കാൻ കഴിയാത്ത അവസ്ഥയായി. സിനിമയ്ക്ക് ആവശ്യമായ വീടുകൾ കാണിച്ചു തരാമെന്ന് പറഞ്ഞ് വീടായ വീട് മുഴുവൻ കയറിയിറങ്ങും. അവസാനം എന്റെ മുറിയിൽ കയറി കിടന്നു. നമ്മുടെ മനസ്സ് പറയാതെ തന്നെ അറിയുന്ന പ്രകൃതക്കാരനായിരുന്നു ജഗദീഷ്.

ഇയാളെ എങ്ങനെയെങ്കിലും അവിടെ നിന്ന് പുറത്താക്കുക എന്നതാണ് എൻറെ ലക്ഷ്യം എന്നും അതിനായി ഞാൻ ഇറക്കിയ നമ്പറാണ് തമാശയിലുള്ള അടിയെന്നും മനസ്സിലാക്കുകയും ഒപ്പം കൂടുകയും ചെയ്തു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ലൊക്കേഷനിൽ നടന്നിട്ടുണ്ട്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും സൗഹൃദം അതുപോലെ തന്നെ സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ജഗദീഷ്. അതിനോടൊപ്പം തന്നെ കാര്യങ്ങളെല്ലാം വളരെ കൃത്യമായി ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം എന്നും മുകേഷ് കൂട്ടിച്ചേർത്തു. മുകേഷ് സ്പീക്കിംഗ് എന്ന തൻെറ യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.”