Mridula shares Dwani first debut tv appearance at serial location : സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മൃദുല വിജയ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം ജനമനസ്സുകളിൽ ഇടം നേടിയെടുത്തത്. മിനിസ്ക്രീൻ പരമ്പരകളിൽ തിളങ്ങി നിൽക്കുന്ന യുവാക്കൃഷ്ണയുമായുള്ള മൃദുലയുടെ വിവാഹം വളരെയധികം ആഘോഷപൂർവ്വമാണ് സോഷ്യൽ മീഡിയയും വാർത്താമാധ്യമങ്ങളും പ്രേക്ഷകരും ഒക്കെ കൊണ്ടാടിയത്. വിവാഹ നിശ്ചയത്തിനുശേഷം ഇരുവരെയും ഒന്നിച്ചു കണ്ടപ്പോൾ പലപ്പോഴും ആളുകൾ ചോദിച്ചത് അവരുടെത് ഒരു പ്രണയ വിവാഹമാണോ എന്നായിരുന്നു.
കാരണം അത്രയേറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും ആയിരുന്നു ഇരുവരെയും പൊതുവേദികളിൽ പോലും കാണാൻ കഴിഞ്ഞത്. എന്നാൽ തങ്ങളുടെത് ഒരു പക്കാ അറേഞ്ച്ഡ് മാരേജ് ആണെന്ന് വ്യക്തമാക്കി ഇരു താരങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനുശേഷം ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നതും വളരെ ആഘോഷമാക്കിയ വാർത്ത തന്നെയായിരുന്നു. മൃദുല ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ പ്രസവം വരെയുള്ള എല്ലാ കാര്യങ്ങളും അവർ തങ്ങളുടെ മൃദുവാ എന്ന യൂട്യൂബ് ചാനലിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു.
മൃദുലക്കൊപ്പം ഓപ്പറേഷൻ തീയേറ്ററിലേക്ക് പോയ യുവയെയും വീഡിയോയിൽ നിന്ന് ആളുകൾ കണ്ടറിഞ്ഞ കാര്യമാണ്. അപ്പോഴും എല്ലാവരുടെയും സംശയം മൃദുലയുടെത് ഒരു നോർമൽ ഡെലിവറി ആയിരുന്നോ എന്നായിരുന്നു. ഓപ്പറേഷൻ തീയേറ്ററിലേക്ക് പോയതും തിരികെ വന്നതും ചിരിച്ചു കൊണ്ടായിരുന്നു എന്നതായിരുന്നു അതിന് കാരണമായി പലരും കണ്ടെത്തിയത്. പിന്നീട് പ്രസവാനന്തര ശുശ്രൂഷയുടെ പേരിൽ താരം പുറത്ത് വിട്ട വീഡിയോയിൽ തന്റേത് ഒരു നോർമൽ ഡെലിവറി ആയിരുന്നു എന്ന് മൃദുല വ്യക്തമാക്കിയിരുന്നു. അതിനുശേഷം താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ തന്റെ മകളുടെ കരിയറിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നിനെ സൂചിപ്പിക്കുന്നതായിരുന്നു.
യുവയുടെ ആദ്യത്തെ സീരിയലായ മഞ്ഞിൽ വിരിഞ്ഞ പൂവിൽ ഇപ്പോൾ ഇരുവരുടെയും മകളായ ധ്വനി കൃഷ്ണയും വേഷമിടുകയാണ്. അച്ഛന്റെയും മകളുടെയും ആദ്യത്തെ സീരിയൽ എന്ന നിലയിലാണ് മൃദുല ഈ ഭാഗ്യത്തെ വിശേഷിപ്പിക്കുന്നത്. വീഡിയോയുടെ തുടർന്നുള്ള ഭാഗങ്ങളിൽ ധ്വനി ലൊക്കേഷനിൽ അഭിനയിക്കുന്നതും അതോടൊപ്പം ഇടവേളകളിലെ അവരുടെ നിമിഷങ്ങളും ഒക്കെ മൃദുല വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.