“ഞാൻ ചോദിച്ചപ്പോൾ വെറും രണ്ട് സെക്കൻഡ് കൊണ്ട് അദ്ദേഹം സമ്മതിച്ചു”. പൊന്നിയിൻ സെൽവത്തിൽ മമ്മൂട്ടിയുടെ റോളിനെ കുറിച്ച് മണി രത്നം!! | Mammotty leading a great role in Maniratnam Film

“ഞാൻ ചോദിച്ചപ്പോൾ വെറും രണ്ട് സെക്കൻഡ് കൊണ്ട് അദ്ദേഹം സമ്മതിച്ചു”. പൊന്നിയിൻ സെൽവത്തിൽ മമ്മൂട്ടിയുടെ റോളിനെ കുറിച്ച് മണി രത്നം!! | Mammotty leading a great role in Maniratnam Film

Mammotty leading a great role in Maniratnam Film : തമിഴ് സിനിമാ ലോകം എന്നല്ല സൗത്ത് ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നാകെ കാത്തിരിക്കുന്ന മണിരത്നം മാജിക്കാണല്ലോ പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണ മൂർത്തിയുടെ തമിഴ് ചരിത്ര നോവലായ പൊന്നിയിൽ സെൽവത്തെ ആസ്പദമാക്കി തമിഴിലെ വിഖ്യാത സംവിധായകനായ മണി രത്നം ഈ ഒരു സിനിമ പ്രഖ്യാപിച്ചത് മുതൽ ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മണി രത്നത്തിന്റെ സംവിധാനത്തിലാണ് ഈയൊരു ചരിത്ര സിനിമ ഒരുങ്ങുന്നത് എന്നതിനാൽ തന്നെ വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വിക്രം, കാർത്തി, ജയം രവി, വിക്രം പ്രഭു, ഐശ്വര്യ റായി ബച്ചൻ, തൃഷ എന്നിവരടങ്ങുന്ന പ്രമുഖ താരങ്ങളോടൊപ്പം തന്നെ മലയാളത്തിൽ നിന്നും നിരവധി പേർ ഈയൊരു ചരിത്ര സിനിമയുടെ ഭാഗമാകുന്നുണ്ട്. ഈയൊരു ചിത്രത്തിൽ പൊങ്കുഴലിയായി വേഷമിടുന്നത് മലയാള നടിയായ ഐശ്വര്യ ലക്ഷ്മിയാണ്. മാത്രമല്ല ജയറാം, ലാൽ, ബാബു ആന്റണി എന്നിവരും ഒരുമിക്കുന്ന ഈ ഒരു ചിത്രത്തിന്റെ സംഗീതം എ ആർ റഹ്മാനാണ് കൈകാര്യം ചെയ്യുന്നത്.

 

സെപ്റ്റംബർ 30ന് റിലീസിന് എത്തുന്ന ഈയൊരു സിനിമയുടെ ടീസറുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, ഈയൊരു ചരിത്ര സിനിമയുടെ ഭാഗമാകാൻ വേണ്ടി മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിനെ സന്ദർശിച്ചപ്പോൾ ഉള്ള അനുഭവത്തെക്കുറിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന സിനിമയുടെ പ്രമോഷനിൽ ഇവന്റിൽ മണിരത്നം തുറന്നു പറഞ്ഞ വാക്കുകളാണ് ഏറെ വൈയറലായി മാറിയിട്ടുള്ളത്.

പൊന്നിയിൽ സെൽവത്തെ പ്രേക്ഷകർക്കായി പരിചയപ്പെടുത്താൻ എനിക്ക് മികച്ച ഒരു ആളുടെ സഹായം വേണ്ടിയിരുന്നുവെന്ന് മണിരത്നം പറയുന്നുണ്ട്. ഈയൊരു സിനിമയിൽ വോയിസ് ഓവർ ചെയ്യാനായി മമ്മൂട്ടിയെ താൻ സമീപിച്ചപ്പോൾ അദ്ദേഹം രണ്ട് സെക്കൻഡ് പോലും ആലോചിക്കാതെ അതിന് സമ്മതം മൂളുകയായിരുന്നു എന്നും, അതിനാൽ തന്നെ ഈ ഒരു ചരിത്ര സിനിമ മമ്മൂട്ടിയുടെ ശബ്ദം കൊണ്ടാണ് തുടങ്ങുന്നത് എന്നും മണിരത്നം പറയുന്നുണ്ട്. മാത്രമല്ല ഈ ഒരു പരിപാടിയിൽ വച്ച് മമ്മൂട്ടിക്കായി പ്രത്യേകം നന്ദിയർപ്പിക്കാനും മണിരത്നം മറന്നിരുന്നില്ല.