ഫുഡ്‌ ഡെലിവറി ബോയ് പറ്റിച്ചു ;പക്ഷെ നേരിൽ ആ സത്യമറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി

ഫുഡ്‌ ഡെലിവറി ബോയ് പറ്റിച്ചു ;പക്ഷെ നേരിൽ ആ സത്യമറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി

പ്രമുഖ ഓൺലൈൻ ഫുഡ്‌ ആപ്പിൽ നിന്നും ഒരു ഊണ് ഓഡർ ചെയ്തു. കോമ്പോ ഓഫർ ആയിരുന്നു, ഒരു ഊണിന്റെ വിലക്ക് (120രൂപ ) രണ്ട് ഊണ്. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാൾക്കും കൂടിയാണ് ഈ ഊണ് ഓർഡർ ചെയ്തത്. ഓഡർ പാഴ്സൽ വന്നു അയാൾ എന്നെ വിളിച്ചു. ജോലി തിരക്ക് ആയതിനാൽ എനിക്കു നേരിട്ടു പോയി വാങ്ങാൻ കഴിഞ്ഞില്ല സെക്യുരിറ്റി ക്യാബിനിൽ ഏൽപ്പിച്ചു പോകാൻ ഞാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞു ഞാൻ പാഴസൽ വാങ്ങി നോക്കിയപ്പോൾ ഒരു ഊണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡെലിവറി ബോയിയെ വിളിച്ചപ്പോൾ ഫോൺ എടുത്തു കട്ട് ചെയ്തു എന്നെ പറ്റിച്ച ആ ദേഷ്യത്തിൽ ആദ്യം ആ ആപ്പിന്റെ കാൾ സെന്ററിൽ വിളിച്ച് പറഞ്ഞു എന്നിട്ട് ഞാൻ ആ ഹോട്ടലിൽ പോയി ബഹളം വച്ചു. അവർ ഓഫർ കൃത്യമായും കൊടുത്തുവിട്ടു എന്ന് പറഞ്ഞു അങ്ങനെ അവർ ഡെലിവറി ബോയിയെ വിളിച്ചു. ഫോൺ എടുത്തു അവൻ അപ്പോൾ പുലയനാർ കോട്ടയിൽ ആയിരുന്നു ഒരു മണിക്കൂർ കഴിഞ്ഞു ആ പയ്യൻ ഓഫിസിൽ വന്നു എന്നെ കണ്ടു. കരഞ്ഞു പറഞ്ഞു പ്രശ്നമുണ്ടാക്കരുത് അവന്റെ അമ്മക്ക് ആ ചോറു കൊണ്ട് കൊടുത്തതായിരുന്നു എനിക്കു വേറെ നിവർത്തി ഇല്ലായിരുന്നു എന്ന്. ഞാൻ അവൻ കള്ളം പറഞ്ഞു എന്ന് തന്നെ വിശ്വസിച്ചു അവനോട് എനിക്കു നിന്റെ അമ്മയെ കാണണം എന്ന് ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ നമ്മുക്ക് അങ്ങോട്ടേക്ക് പോകാം എന്ന് ഞാൻ അവനോട് പറഞ്ഞു.

പെട്ടന്ന് അവൻ അതു വേണ്ട സാറെ അമ്മ അറിഞ്ഞാൽ മോശമാണ് എന്ന് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞത് കള്ളമാണ് എന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ അവനെയും കൊണ്ട് പുലയനാർ കോട്ട പോയി നേരിൽ ചെന്നു. ചെന്നപ്പോൾ കണ്ടു അവന്റെ അമ്മയെ, ആ അവസ്‌ഥ എനിക്കു മനസിലായി. എന്നെ പറ്റിച്ചന്ന് ഞാൻ കരുതി പക്ഷെ ഞാൻ അവരുടെ കാര്യങ്ങൾ നേരിട്ടു കണ്ടപ്പോഴാണ് ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് മനസിലാകിയത്. അപ്പോഴത്തെ ആ ദേഷ്യത്തിൽ ആ പാവത്തെ ഞാൻ വാക്കുകൾ കൊണ്ട് ഞാൻ വേദനിപ്പിച്ചു. പക്ഷെ അവരുടെ അവസ്‌ഥ മനസിലാക്കിയപ്പോൾ സങ്കടമായി.

ഇങ്ങനെ കുറേ പേരുണ്ട് ലോകത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നവർ. ഇവിടെ ആ ഡെലിവറി ബോയ് ചെയ്തത് തെറ്റാണോ ശെരിയാണോ എന്നറിയില്ല. അവന്റെ ആ നിസ്സഹായ അവസ്ഥയാണ് മാത്രമാണ് അവിടെ കാണാൻ സാധിച്ചത്.

കടപ്പാട് : നിഷാന്ത്