ആകാശഗംഗ 2 ഒരാഴ്ചകൊണ്ട് നേടിയത് 5.75 കോടി | വിനയൻ – മോഹൻലാൽ ചിത്രം ഉടൻ എത്തുന്നു

ആകാശഗംഗ 2 ഒരാഴ്ചകൊണ്ട് നേടിയത് 5.75 കോടി | വിനയൻ – മോഹൻലാൽ ചിത്രം ഉടൻ എത്തുന്നു

▶ ആകാശഗംഗ 2 ഒരാഴ്ചകൊണ്ട് നേടിയത് 5.75 കോടി; വിനയൻ – മോഹൻലാൽ ചിത്രം ഉടനെത്തും ▶

മലയാളികൾക്ക് സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഡിറക്ടറാണ് ശ്രീ വിനയൻ. അനേകം പുതുമുഖങ്ങളെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ ഡയറക്ടർ കൂടിയാണ് വിനയൻ. കലാഭവൻ മണി, ദിലീപ്, ജയസൂര്യ, രാജാമണി തുടങ്ങിയ പ്രതിഭകളെ നായക നിരയിലേക്ക് ഉയർത്തി സംവിധായകനാണ് അദ്ദേഹം.
ഇതാ വീണ്ടും പുതുമുഖങ്ങളെ അണിനിരത്തി ബോക്സ് ഓഫീസ് കീഴടക്കി ഒരു വിനയൻ മാജിക്ക്.

മലയാളത്തിലെ മികച്ച ഹൊറർ ത്രില്ലറായ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ഇപ്പോൾ മികച്ച പ്രതികരണം നേടി മുന്നേറുന്നത്. മുകേഷും, ദിവ്യ ഉണ്ണിയും, മയൂരിയും, കലാഭവൻ മണിയും, ഇന്നസെൻറ് , ജഗദീഷ്, തുടങ്ങി വലിയ താര നിര ഒന്നിച്ച ചിത്രം എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു.

മികച്ച സ്വീകരണമായിരുന്നു മലയാളി പ്രേക്ഷകർ ആകാശഗംഗക്ക് നൽകിയത്. ഇതാ വർഷങ്ങൾക്ക് ശേഷം ആകാശഗംഗ 2 തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. ഡയറക്ടർ വിനയൻ്റെ മകൻ വിഷ്ണു വിനയ് ആണ് നായകനായി എത്തിയിരിക്കുന്നത്, പുതുമുഖം വീണ നായർ ആണ് നായിക, ഇവർക്കൊപ്പം ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, റിയാസ്, ധർമജൻ ബോൾഗാട്ടി, തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മികച്ച പ്രതികരണം നേടി ഒരാഴ്ചകൊണ്ട് 5.75 കോടി രൂപയാണ് ചിത്രം ബോക്സ്ഓഫീസിൽ നിന്നു കരസ്ഥമായാക്കിയത്. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ നിർമ്മാണവും, വിതരണവും വിനയൻ തന്നെയായിരുന്നു കൈകാര്യം ചെയ്തത്. പുതിയ ചിത്രത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു വിനയൻ.

ജയസൂര്യ നായകനായി എത്തുന്ന ചിത്രമാണ് വിനയൻ്റെ അടുത്ത ചിത്രം. പ്രേക്ഷകർക്ക് മറ്റൊരു സർപ്രൈസ് കൂടി വിനയൻ കരുതി വെച്ചിട്ടുണ്ട്, ശ്രീ മോഹൻലാലിനോടൊപ്പം ഒരു ചിത്രം കൂടി വൈകാതെ മലയാളീ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. വിഷ്ണു വിനയ്യും, വിനയനും മോഹൻലാലുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം യാഥാർഥ്യമാകുന്നതോടുകൂടി മറ്റൊരു ബോക്സ് ഓഫീസ് ചിത്രം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.