Nila Baby with Pearle Maaney at Inauguration : നടി, അവതാരിക, മോഡൽ, ഗായിക, സംഗീതസംവിധായക എന്നീ നിലകളിലൊക്കെ തിളങ്ങിയിട്ടുള്ള താരമാണ് പേർളി മാണി. വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെമ്പാടും നിരവധി ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിക്കുകയും ചെയ്തു. റിയാലിറ്റി ഷോകളും പാചകവുമായി ബന്ധപ്പെട്ട പരിപാടികളിലൂടെയുമാണ് പേളി ടെലിവിഷൻ രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി താരം പങ്കെടുക്കുകയുണ്ടായി.
ആദ്യത്തെ സീസണിൽ രണ്ടാം സ്ഥാനം പേളിയ്ക്കായിരുന്നു. ബിഗ് ബോസ് മത്സരാർത്ഥിയായ ശേഷമാണ് താരത്തിന് വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞത്. നടൻ ശ്രീനിഷുമായി പേളി പ്രണയത്തിലായത് ബിഗ്ബോസിൽ വെച്ചാണ്. ഇരുവരും ഇപ്പോൾ സജീവമായി യൂട്യൂബ് ചാനലുമായി മുന്നോട്ട് പോവുകയാണ്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി അതിവേഗത്തിൽ വൈറലായി മാറാറുണ്ട്.
ഇവരുടെയും മകൾ നിലയും ഇപ്പോൾ ഒരു കുഞ്ഞ് സെലിബ്രിറ്റി തന്നെയാണ്. ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട പരിപാടിയ്ക്ക് വേണ്ടി കോഴിക്കോട് എത്തിയതായിരുന്നു നിലയും പേളി മാണിയും. മൈത്ര ആശുപത്രിയുടെ പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തതായിരുന്നു പേളിയും നിലയും. വേദിയിൽ അതിഥികളൊക്കെ സംസാരിക്കുന്ന സാഹചര്യത്തിൽ നില അവിടെയെല്ലാം ഓടിക്കളിച്ചു നടക്കുന്നതായിരുന്നു കാണാൻ കഴിയുന്നത്. തുടർന്ന് പേളി വേദിയിൽ സംസാരിക്കുവാൻ എത്തിയപ്പോഴും നില കരച്ചിൽ തന്നെയായിരുന്നു.
നിലയുടെ കരച്ചിൽ അടക്കുവാനും ഒരിടത്തിരുത്തുവാനും ഉൾപ്പെടെയുള്ളവർ പലരും ശ്രമിക്കുന്നു ണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ അവിടെയൊക്കെ ഓടി മറിഞ്ഞ് കുട്ടികുറുമ്പത്തിയായി നില ചാടിത്തുള്ളി നടക്കുകയായിരുന്നു വിശിഷ്ട അതിഥി പേളി മാണി ആയിരുന്നു എങ്കിലും ചുറ്റും കൂടിയവരുടെ ശ്രദ്ധയും സംസാരവും ഒക്കെ നിലയെ പറ്റിയുള്ളത് ആയിരുന്നു. ഷർട്ടും ജീൻസും ഷൂവും ഒക്കെയായിട്ട് മോഡേൺ ലുക്കിൽ പ്രത്യക്ഷപ്പെട്ട നിലയുടെ ചിത്രങ്ങളും വീഡിയോയും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
https://youtu.be/6cYpSO-fLeM