മകളെ മാമൂട്ടി അമ്മ.. അമ്മ പാർവ്വതി അറിയാതെ എടുത്ത… ചക്കിയുടെ വീഡിയോ വൈറലായി!![വീഡിയോ] | Malavika Jayaram with Parvathy Video Viral

മകളെ മാമൂട്ടി അമ്മ.. അമ്മ പാർവ്വതി അറിയാതെ എടുത്ത… ചക്കിയുടെ വീഡിയോ വൈറലായി!![വീഡിയോ] | Malavika Jayaram with Parvathy Video Viral

Malavika Jayaram with Parvathy Video Viral : മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് പാർവതി. കുടുംബനായകൻ ജയറാമിന്റെ ഭാര്യയായി കുടുംബജീവിതത്തിലേക്ക് കടന്നതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു പാർവതി. ജയറാമിന്റെ കുടുംബവിശേഷങ്ങൾ പ്രേക്ഷകർക്കെന്നും ഏറെ കൗതുകമുള്ള വിഷയമാണ്. മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. കാളിദാസ് സിനിമയിൽ തിളങ്ങിനിൽക്കുന്ന താരമാണ്.

അമ്മമാർക്ക് മക്കളെന്നും കൊച്ചുകുട്ടികൾ തന്നെയാണ്. അവർ എത്ര വലുതായി എന്ന് പറഞ്ഞാലും മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ. ഇപ്പോഴിതാ മാളവികക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന പാർവതിയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സ്നേഹത്തോടെ ഭക്ഷണം ഉരുളയാക്കി മാളവികക്ക് നൽകുന്ന പാർവതിയാണ് വീഡിയോയിൽ. അടുത്തിടെ ഒരു റാംപ് ഷോയിൽ പാർവതിയെ പ്രേക്ഷകർ കണ്ടിരുന്നു.

മാത്രമല്ല, അഭിനയത്തിൽ നിന്നും ഇടവേളയിൽ ആണെങ്കിലും പാർവതി പങ്കെടുക്കുന്ന അഭിമുഖങ്ങളും ടീവി ഷോകളും തരംഗമാകാറുണ്ട്. കാളിദാസിന് പുറമേ മാളവികയും അഭിനയത്തിൽ ചുവടു വെക്കുക യാണ് ഇപ്പോൾ. ഉടൻ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന സൂചന മാളവിക നൽകിയിരുന്നു. മുൻപൊരിക്കൽ മാളവികക്ക് വന്ന റോൾ വേണ്ടെന്ന് വെച്ചിരുന്നു എന്നും അങ്ങനെ അത്‌ കല്യാണി പ്രിയദർശൻ ചെയ്തുവെന്നും ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തന്റെ കംഫർട്ടബിൾ സോൺ ഏതാണെന്ന് ആദ്യം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നും അതിന് ശേഷം അഭിനയത്തിലേക്ക് കടക്കുമെന്നുമാണ് മാളവിക പറഞ്ഞിട്ടുള്ളത്. എന്തായാലും പാർവതി മകൾക്ക് ഭക്ഷണം വരിക്കൊടുക്കുന്ന ചിത്രത്തിന് താഴെ ഒട്ടേറെ കമ്മന്റുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഏതൊരമ്മയും ഇങ്ങനെ തന്നെയാണ്, എത്ര വലുതായാലും പെൺകുട്ടികൾക്ക് അവരുടെ അമ്മമാർ തന്നെയാണ് ഏറ്റവും വലിയ ലോകം എന്നിങ്ങനെ ഒട്ടേറെ കമ്മന്റുകളാണ് ഇപ്പോൾ വീഡിയോക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്. പാർവതി സിനിമയിലേക്ക് തിരികെ എത്തണം എന്ന ആവശ്യവും ശക്തമാണ്.

 

 

View this post on Instagram

 

A post shared by Movie Masala@TM (@movie_masalatm)