Ponniyan Selvan releasing : ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം തിയേറ്ററിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നസെപ്റ്റംബര് 30 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. സിനിമ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ഒരു കോടി രൂപയ്ക്ക് മുകളിലാണ്നേടിയിരുക്കുന്നത് വലിയ ബജറ്റില്‍ കഥ പറയുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങ് ഞായറാഴ്ചയാണ് ആരംഭിച്ചത്.ഈ മാസം 30-നാണ് പൊന്നിയിന്‍ സെല്വന് റിലീസിനെത്തുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ടാക്കീസും ലൈക പ്രൊഡക്ഷനും മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് പത്താം നൂറ്റാണ്ടില്‍, നേരിടേണ്ടി വന്ന അപകടങ്ങളും സൈന്യത്തിനും തുടര്‍ പ്രതിസന്ധികളും ശത്രുക്കള്‍ക്കും ചതിയന്മാര്ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്വന് പറഞ്ഞു വെയ്ക്കുന്നത്.
ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമ എത്തുന്നത് രണ്ട് ഭാഗങ്ങളായാണ്. ഛായാഗ്രഹണം രവി വര്മ്മന്. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം.ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.
വൻ താരനിരയുള്ള സിനിമ ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ പുതിയ ഒരു എട് എഴുതുമെന്നാണ് സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഇത്തരം സിനിമകൾക്കു ഇന്ത്യൻ സിനിമ ഇൻഡസ്ട്രയിൽ ഡിമാന്റുകൾ കൂടിവരുന്നതിനാൽ വലിയ ആത്മവിശ്വാസമാണ് സംവിധായകനും മറ്റു അണിയറ പ്രവർത്തകർക്കും ഉള്ളത്. ആയതിനാൽ തന്നെ നിലവിലുള്ള റെക്കോർഡുകൾ എല്ലാം തകർത്തു ഏറ്റവും മികച്ച രീതിയിലുള്ള റെക്കോർഡ് ബോക്സ് ഓഫീസ് ഹിറ്റിനായാണ് ഇന്ത്യൻ സിനിമ ലോകം ഉറ്റു നോക്കുന്നത്.